ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്മണരും നല്ലവരുമെന്ന് പറഞ്ഞ എംഎൽഎക്ക് വീണ്ടും സീറ്റ് നൽകി ബിജെപി

single-img
11 November 2022

ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ ബ്രാഹ്മണരും നല്ല സംസ്കാരത്തിനും ഉടമകളെന്ന് പറഞ്ഞ് ന്യായീകരിച്ച ബിജെപി എംഎല്‍എക്ക് മത്സരിക്കാൻ വീണ്ടും സീറ്റ് നൽകി ബിജെപി . ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള എംൽഎയായ ചന്ദ്രസിൻഹ് റൗജിക്ക് ഇത്തവണയും അതേ മണ്ഡലം തന്നെയാണ് നൽകിയത്.

ഇതുവരെ ആറുതവണ എംഎൽഎയായിട്ടുണ്ട് മുൻമന്ത്രി കൂടിയായ റൗൽജി. ബിൽക്കിസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്നുമായിരുന്നു ചന്ദ്രസിൻഹ് റൗൽജിയുടെ വാദം. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിക്കാൻ തീരുമാനിച്ച ഗുജറാത്ത് സർക്കാർ കമ്മിറ്റിയുടെ ഭാഗമായിരുന്നു റൗൽജി.

2017ൽ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചന്ദ്രസിൻഹ് റൗൽജി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയത്.നേരത്തെ 2007ലും 2012ലും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം ബിജെപിയിലേക്ക് മാറിയ ശേഷം കോൺഗ്രസ് സ്ഥാനാർഥിയെ 258 വോട്ടിന്റെ നേരിയ മാർജിനിലാണ് തോൽപ്പിച്ചത്.