ബൈസൺവാലി ഇനി ദേവികുളത്തിന് സ്വന്തം

single-img
23 October 2023

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിന്റെ അതിർത്തിയിലുള്ള ബൈസൺവാലി വില്ലേജിനെ ഉടുമ്പൻചോല താലൂക്കിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി ദേവികുളം താലൂക്കിലേക്ക് കൂട്ടിച്ചേർത്തുകൊണ്ട് സർക്കാർ ഗസറ്റ് വിഞ്ജാപനം പുറത്തിറക്കി .

ഇതോടുകൂടി ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജകളുടെ എണ്ണം 15 ആയി. ഉടുമ്പൻചോല താലൂക്കിലെ വില്ലേജകളുടെ എണ്ണം 18 ൽ നിന്നും 17 ആകും. ബൈസൺവാലി വില്ലേജിനെ ഉൾപ്പെടുത്തിയ ശേഷമുള്ള ദേവികുളം താലൂക്കിന്റെ വിസ്തൃതി 11,90,19.5208 ഹെക്ടർ ആണ്.