വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രേഖയുണ്ടെന്ന് അനില്‍ അക്കര, തെളിവ് ഇന്ന് പുറത്ത് വിടും


വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായി അനില്‍ അക്കര.
ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്‍റെ തെളിവുകള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിടും.
ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇന്ന് ഉച്ചക്ക് 12 മണി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം അനില്‍ അക്കര ആരോപണവുമായി രംഗത്ത് വന്നത്..
ഇന്ന് 12 മണിക്ക് തൃശ്ശൂര്‍ ഡിസിസിയില്‍
വാര്‍ത്ത സമ്മേളനത്തില്‍ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനില്‍ അക്കര പറയുന്നു. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് (എഫ് സി ആര്‍ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം.
അതിനിടെ ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം നല്‍കരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ഇന്നലെയാണ് സിബിഐ കോടതി ശിവശങ്കറിന്‍റെ ജാമ്യം തള്ളിയത്. ലൈഫ് മിഷന്‍ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കര്‍ എന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയില്‍ ഇഡി ഉന്നയിച്ച വാദം.