ഓൺലൈൻ മേഖലയിൽ തൊഴിലാളികൾ നേരിടുന്നത് വലിയ ചൂഷണം; ട്രേഡ് യൂണിയൻ രൂപീകരിക്കണം: എളമരം കരിം


ഡിജിറ്റൽ സമ്പദ് രംഗത്ത് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി . ഓൺലൈൻ കുത്തകകളായ ഒല, യൂബർ, അർബൻ കമ്പനി, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ എന്നിങ്ങനെയുള്ള കുത്തക കമ്പനികളെല്ലാം പുത്തൻ ചൂഷണത്തിന്റെ രീതികളാണ് അവലംബിക്കുന്ന എന്ന് അദ്ദേഹം പറയുന്നു.
ഇത്തരത്തിലുള്ള കമ്പനികൾ അവരുടെ ആധിപത്യം ഉറപ്പിക്കുന്നത് ഡിജിറ്റൽ പശ്ചാത്തലസൗകര്യങ്ങളുടെ നിയന്ത്രണം കൈവരിച്ചുകൊണ്ടാണ്. കമ്പനികളുടെ ആപ്പുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെയും ഡെലിവറി തൊഴിലാളികളെയും തൊഴിലാളികളായി പരിഗണിക്കുന്നതിന് പകരം പാർട്ടൈമർമാരായാണ് നാമകരണം ചെയ്യുന്നത്. തൊഴിലാളികളിൽ നിന്നും ഹോട്ടൽ ഉടമകളിൽ നിന്നും കമ്മീഷനായാണ് ആപ്ലിക്കേഷന്റെ വാടക ഇനത്തിൽ പണം വാങ്ങുന്നത്. ഈ മേഖലയിൽ വലിയ ചൂഷണമാണ് തൊഴിലാളികൾ നേരിടുന്നതെന്നും എളമരം കരീം പറയുന്നു.
ജോലിസമയം, ജോലിസ്ഥലം, ജോലി ചെയ്യാനുള്ള ഉപകരണങ്ങൾ എന്നതെല്ലാം കമ്പനിക്ക് തോന്നുന്നതുപോലെയാണ്. ഇത്തരം അനൗപചാരിക മേഖലയിലെ ചൂഷണം അവസാനിപ്പിക്കുവാൻ ട്രേഡ് യൂണിയൻ രൂപീകരിച്ച് കൂട്ടായ വിലപേശലിന് തൊഴിലാളികൾ ഒരുമിച്ച് അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.