ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം; സ്ഥലങ്ങളുടെ പുനര്‍നാമകരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ


സ്ഥലങ്ങളുടെ പുനര്‍നാമകരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ച് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍.
വിദേശ ആധിപത്യക്കാലത്തെ ആയിരം സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യം. ഇതിനായി കമ്മീഷന്‍ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ. ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നേരത്തെ ഈ ഹര്‍ജി കടുത്ത വിമര്‍ശനത്തോടെ സുപ്രീം കോടതി തളളിയിരുന്നു. ഹര്‍ജിക്കാരന് കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. ബിജെപി നേതാവ് ആശ്വനി കുമാര്‍ ഉപാധ്യ3യാ ആണ് അപേക്ഷ നല്‍കിയത്.
സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണമെന്നാണ് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞത്. ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നു. ഹര്‍ജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
കേരളത്തില്‍ ഹിന്ദു രാജാക്കന്മാര്‍ മറ്റു മതങ്ങള്‍ക്ക് ആരാധനയലങ്ങള്‍ പണിയാന്‍ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹര്‍ജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാന്‍ ശ്രമിക്കണമെന്നും കോടതി തീരുമാനം ശരിയാണെന്ന് ഹര്‍ജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞിരുന്നു.