മത അടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവില്ല എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

single-img
5 October 2022

എല്ലാ മത വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായ ജനസംഖ്യാ നിയന്ത്രണ നയം രാജ്യത്തിന് ആവശ്യമാണെന്ന് എസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്റെ വാർഷിക ദസറ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും നിലനിർത്തണം. അത് അവഗണിക്കാൻ കഴിയില്ല. ജനസംഖ്യയ്ക്ക് വിഭവം ആവശ്യമാണ്, അല്ലെങ്കിൽ അത് ഒരു ഭാരമായി മാറും. ജനസംഖ്യ ഒരു ആസ്തിയാകാമെന്ന കാഴ്ചപ്പാടുണ്ട്. രണ്ട് വശങ്ങളും മനസ്സിൽ വെച്ചുകൊണ്ട് ഞങ്ങൾ ഒരു നയത്തിൽ പ്രവർത്തിക്കേണ്ടതുണ്ട് എസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.

ആർഎസ്എസ് നേതാക്കൾ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും ജനസംഖ്യാ നിയന്ത്രണ നിയമം എന്ന ആശയത്തോട് കേന്ദ്ര സർക്കാർ ഇതുവരെയും അനുകൂലമായി തീരുമാനം എടുത്തിട്ടില്ല. ഇതാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തിന് പിന്നിൽ എന്നാണു കരുതപ്പെടുന്നത്.

എന്നാൽ 1947 മുതൽ ഇന്ത്യയുടെ മതപരമായ ജനസംഖ്യാശാസ്ത്രം “വളരെയധികം സ്ഥിരതയുള്ളതാണ്” എന്ന് സമീപകാല ഗവേഷണങ്ങൾ പറയുന്നത്. പ്രധാന മതന്യൂനപക്ഷമായ മുസ്‌ലിംകൾക്കിടയിലെ ഫെർട്ടിലിറ്റി നിരക്ക് മറ്റു എല്ലാ പ്രധാന സമുദായങ്ങളിലും ഏറ്റവും ഉയർന്നതാണ് എങ്കിലും അത് പക്ഷേ അതിവേഗം കുറയുന്നു എന്നാണു ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ പറയുന്നത്.

1992 മുതൽ 2015 വരെ – വെറും രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ – മുസ്ലീം ഫെർട്ടിലിറ്റി നിരക്ക് 4.4 ൽ നിന്ന് 2.6 ആയി കുറഞ്ഞു. അതേസമയം ഹിന്ദുക്കളിൽ ഇത് 3.3 ൽ നിന്ന് 2.1 ആയി മാത്രമാണ് കുറഞ്ഞത് എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.