മാതാപിതാക്കൾ ജാഗ്രത ; ആർഡിഎക്സ് സിനിമ തലവേദന ആയതായി പോലീസ്

single-img
23 November 2023

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ കുട്ടികൾ തമ്മിലുള്ള അക്രമത്തിൽ നഞ്ചക്ക് പ്രധാന ആയുധമാകുന്നുവെന്ന് വ്യക്തമാക്കി കൊച്ചി പൊലീസ്. ആർഡിഎക്സ് എന്ന ആക്ഷൻ സിനിമ ഇറങ്ങിയശേഷമാണ് ഈ മാറ്റമെന്നും പൊലീസ് പറയുന്നു.

അതേസമയം നഞ്ചക്ക് ഉപയോഗിച്ചുള്ള കായിക അക്രമത്തിൽ ഏൽക്കുന്നത് മാരകമായ പരുക്കാണെന്നും പൊലീസ് പറയുന്നു.യുവാക്കൾ ശത്രുത തീർക്കാൻ നഞ്ചക്ക് ഉപയോഗിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം, ശരിയായ പരിശീലനം ലഭിക്കാത്തവർ നഞ്ചക്ക് ഉപയോഗിച്ചാൽ സ്വയം പരുക്കേൽക്കാനും സാധ്യതയുണ്ട്. വിഷയത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദേശിച്ചു.