ആശുപത്രികളിൽ എത്തിച്ചുള്ള പ്രതികളുടെ വൈദ്യ പരിശോധന; പുതിയ പ്രോട്ടോകോൾ അറിയാം

single-img
20 September 2023

പോലീസ് പ്രതികളെ ആശുപത്രികളിൽ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച സംസ്ഥാന ആഭ്യന്തര വകുപ്പ് മാർഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു.

മെഡിക്കൽ എക്സാമിനേഷൻ / മെഡിക്കോ ലീഗൽ എക്സാമിനേഷൻ എന്നിവയ്ക്ക് മജിസ്ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ആഭ്യന്തര വകുപ്പ് മാർഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. 7/05/2022-ൽ പ്രസിദ്ധീകരിച്ച മെഡിക്കോ – ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്തും.

പ്രധാന നിർദേശങ്ങൾ ഇവയാണ്:

I. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ (കുറ്റവാളിയെ/ഇരയെ/ സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.

  1. മേൽപ്പറഞ്ഞ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തിൽ പ്രസ്തുത വിവരം സ്വകാര്യ നോട്ട് ബുക്കിലും പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്. നേരിട്ട് ആശുപത്രിയിൽ കൊണ്ടുപോകുന്ന സാഹചര്യത്തിൽ ഫോൺ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കൽ പരിശോധനയ്ക്ക് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്.
  2. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പർ/ജി.ഡി എൻട്രി റെഫറൻസ് നൽകിയാണ് Drunkenness സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. രക്തപരിശോധനയ്ക്ക് ശേഷം മാത്രമേ Drunkenness സർട്ടിഫിക്കറ്റിലെ അന്തിമ അഭിപ്രായം നൽകാവൂ.
  3. മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തിൽ ആക്രമണ സ്വഭാവമുള്ള/ٴഅക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവർത്തകൻറെ മുമ്പിൽ പരിശോധനയ്ക്ക്/ ചികിത്സയ്ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തിൽ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയിൽ പോലീസ് ഉദ്യോഗസ്ഥർ വിലയിരുത്തേണ്ടതാണ്.
  4. മതിയായ പോലീസ് ഉദ്യോഗസ്ഥർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകൻറെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥർക്കായിരിക്കും.
  5. ഒരാളെ കസ്റ്റഡിയിൽ എടുത്ത ഉടൻ തന്നെ അവരുടെ അന്തസിനെ മാനിച്ചുകൊണ്ട് ആയുധം/ഉപകരണങ്ങൾ/ٴആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളവ മയക്കുമരുന്ന്/വിഷപദാർത്ഥം കൈവശമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ജുഡീഷ്യൽ ഓഫീസർ/ ഡോക്ടർമാരുടെ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.