ബെംഗളൂരുവിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

single-img
6 June 2023

ബെംഗളുരുവിൽ മലയാളി യുവതിയെ സ്വന്തം ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളുരു ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റസിഡൻസിയിലെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഭർത്താവ് ആന്ധ്രപ്രദേശ് റാത്തൂർ സ്വദേശി ശ്രീകാന്ത്, ഒന്നരവയസ്സുള്ള പുനർവി ഏക മകളാണ്.