ഗുജറാത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 35 പേർ മുസ്ലിങ്ങൾ; ഒരാൾ പോലും കോൺഗ്രസിൽ നിന്നില്ല

single-img
5 May 2024

ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 35 പേർ മുസ്ലിങ്ങൾ. പക്ഷെ ഇവരിൽ ഒരാൾ പോലും കോൺഗ്രസിൽ നിന്നുള്ളവരല്ല. സംസ്ഥാനത്ത് ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും ഇത്തവണ കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നില്ല.

ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാതെ ഇരിക്കുന്നത്. നേരത്തെ കോൺഗ്രസ് എപ്പോഴും മുസ്ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്ന ഒരു സീറ്റ് ബറൂച്ച് ലോക്‌സഭാ മണ്ഡലമായിരുന്നു. പക്ഷെ ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ഒന്നിച്ചാണ് മത്സരിക്കുന്നത്.

ഗുജറത്തിലെ തെരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി ബറൂച്ച് സീറ്റിൽ ഇത്തവണ മത്സരിക്കുന്നത് ആം ആദ്മി പാർട്ടിയാണ്. കോൺഗ്രസ് ഈ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്തും ഉണ്ട്.