കുടുംബത്തിൽ എല്ലാവരും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരും: റോബർട്ട് വദ്ര

single-img
5 May 2024

കോൺഗ്രസിനെതിരെ അമേഠിയിൽ വദ്ര മത്സരിക്കുമെന്നും കോൺഗ്രസ് രാഹുൽ പ്രിയങ്ക ഗ്രൂപ്പുകളായി വൈകാതെ പിളരുമെന്നും ബിജെപി നേതാക്കൾ പ്രചാടിപ്പിച്ച പിന്നാലെ അധികാരവും രാഷ്ട്രീയ പദവികളും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് റോബർട്ട് വദ്രയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

റായ്ബറേലി അമേഠി ലോക്സഭാ സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കുന്നതാണ് വാദ്രയുടെ കുറിപ്പ്. രാഹുൽ, സോണിയ, പ്രിയങ്ക തുടങ്ങിയവരോടൊപ്പമുള്ള ഫോട്ടോകൾക്കും വീഡിയോയ്ക്കുമൊപ്പമായിരുന്നു പോസ്റ്റ്. രാഷ്ട്രീയത്തിലെ പദവികൾക്ക് കുടുംബ ബന്ധത്തിന് ഇടയിൽ വരാനാകില്ല.

കുടുംബത്തിൽ എല്ലാവരും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരും. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കുമെന്നും റോബർട്ട് വദ്ര കുറിച്ചു.