പെട്രോള്‍ഹെഡ് ആക്റ്റര്‍; ബിബിസി ടോപ്പ്ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പുരസ്കാരം സ്വന്തമാക്കി ദുല്‍ഖര്‍


ബിബിസി ടോപ്പ്ഗിയര്‍ മാഗസിന്‍ ഇന്ത്യ ഏർപ്പെടുത്തിയ പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് മാഗസിൻ നൽകുന്ന പുരസ്കാരമാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്.
ടോപ്പ്ഗിയര്‍ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ ഒരെണ്ണമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ പുരസ്കാരമാണ് ഇത്തവണ ഇന്ത്യന്‍ സിനിമാലോകത്തു നിന്ന് ദുല്‍ഖര്‍ നേടിയിരിക്കുന്നത്. തനിക്ക് വാഹനങ്ങളോടുള്ള തന്‍റെ കമ്പം അഭിമുഖങ്ങളില്‍ ദുല്‍ഖര്‍ പലപ്പോഴും വെളിപ്പെടുത്താറുണ്ട്.
ഇ 46 ബിഎംഡബ്ല്യു എം 3, മെര്‍സിഡെസ് ബെന്‍സ് എസ്എല്‍എസ് എഎംജി, 991.2 പോര്‍ഷെ 911 ജിടി 3, ഇ 36 ബിഎംഡബ്ല്യു എം 3 സലൂണ്‍, ടൊയോട്ട സുപ്ര എംകെ 4, ലാന്‍ഡ് റോവര്‍ ഡിഫെന്‍റര്‍, റേഞ്ച് റോവര്‍, മസ്ദ മിയാട്ട, നിസാന്‍ 370 ഇഡഡ്, മെര്‍സിഡസ് എഎംജി ജി 63, പോര്‍ഷെ പനമേറ ടര്‍ബോ എന്നിങ്ങിനെ അതിവിശാലമാണ് ദുല്‍ഖറിന്‍റെ കാര്‍ ശേഖരം.