വിവിധ സംസ്ഥാനങ്ങളിലെ ബിഎസ്എന്‍എൽ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍

single-img
31 May 2024

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യ വ്യാപകമായുള്ള വിവിധ സംസ്ഥാനങ്ങളിലെ അറുന്നൂറിലേറെ കെട്ടിടങ്ങളും വസ്തുക്കളുമാണ് വില്‍ക്കുന്നത്.

സ്ഥാപനത്തിന്റെ 537ഉം എംഎടിഎന്‍എല്ലിന്റെ 119 ആസ്തികളുമാണ് വില്‍ക്കുന്നത്.ഇതിൽ കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ 27ഓളം ആസ്തികള്‍ വില്‍ക്കും. ജീവനക്കാരുടെ ക്വാട്ടേഴ്‌സുകള്‍ ഉള്‍പ്പെടെയാണ് വിൽക്കുന്നത്.