അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഗാനം പുനരാവിഷ്ക്കരിക്കപ്പെടുന്നു

single-img
11 November 2022

പ്രശസ്ത എഴുത്തുകാരനും , ഗാനരചയിതാവും , മുതിർന്ന പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി രചിച്ച് , ദേവരാജൻ മാസ്റ്ററുടെയും , അർജുനൻ മാസ്റ്ററുടെയും ഹാർമ്മോണിസ്റ്റായും ചില പ്രൊഫഷനൽ നാടക സമിതികളിലും പ്രവർത്തിച്ചിരുന്ന ഫ്രാൻസിസ് വലപ്പാട് ഈണമിട്ട ” കാറ്റിനോടെൻ കഥ പറഞ്ഞാൽ ” എന്ന ഈ ഗാനം യാതൊരു സംഗീത ഉപകരണങ്ങളും ഇല്ലാതെയാണ് അറുപതുകളിലെ കൊച്ചിയിലെ പ്രിയ ഗായകനായിരുന്ന മഹ്മൂദ് എന്ന മമ്മു പാടി ഹിറ്റാക്കിയത് . ഇപ്പോൾ ഈ ഗാനം അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം ഉപകരണ സംഗീതത്തിന്റെ അകമ്പടിയോടെ പുനരാവിഷ്ക്കരിക്കപ്പെടുകയാണ് .

റിക്കാർഡ് ചെയ്യപ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും ഈ ഗാനം എങ്കിലും അത് കൊച്ചീക്കാരുടെ മനസിൽ പാടി പതിഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് തന്റെ ബാല്യകാലത്ത് ഏറെ കേട്ടിരുന്ന ഈ ഗാനം പുനരാവിഷ്ക്കരിക്കുന്നതിനെ കുറിച്ച് വ്യവസായിയും അതിലുപരി നല്ലൊരു സംഗീത പ്രേമിയും, ഗായകനുമായ സുബൈർ നൈന ആലോചിക്കുന്നത്. പക്ഷെ അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള, ഒരു മീഡിയയിലും റെക്കോർഡ് ചെയ്യപ്പെടാത്ത ഈ ഗാനം പുനരാവിഷ്കരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല .

ഈ ഗാനം രചിച്ച ജമാൽ കൊച്ചങ്ങാടിയുടെയും, സംഗീത പ്രേമികളായ മറ്റു സുഹൃത്തുക്കളുടെയും സഹായത്തോടെ , സമീർ ഉമ്പായി ഗിത്താറും , വിവേക് . കെ.സി. വയലിനും , ജിത്തു ഉമ്മൻ തോമസ് തബലയും , കീ & മിക്സിങ്ങ് കീർത്തൻ ബേണിയും , എന്നിവരുടെ വിരൽ സ്പർശത്താൽ സുബേർ നൈന ഈ ഗാനം പാടി പുനരാവിഷ്ക്കരിക്കുമ്പോൾ ഈ മ്യൂസിക്ക് ആൽബത്തിൽ നിതിക , ജുവാന വിപിൻ , ജിനൊ കുര്യാക്കോസ് എന്നിവർ വേഷമിടുന്നു .

അസോസിയേറ്റ് ഡയറക്ടർ വിഷ്ണു. എ.ജി. സ്ക്രീൻ പ്ലേയും , അയിഷ ഫിർദൗസ് എഡിറ്റിങ്ങും, ഫിറോസ് കൊച്ചി കാമറ ഡയറക്ഷനും നിർവ്വഹിക്കുന്നു . 12/11/22ൽ യൂട്യൂബ് ചാനലായ ZN Music Hub ഈ മ്യൂസിക് റിലീസ് ചെയ്യുന്നു .