ഇസ്രയേലിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

single-img
10 October 2023

ഹമാസ് പോരാളി സംഘടനയും ഇസ്രായേൽ പ്രതിരോധ സേനയും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച പിണറയി വിജയൻ, അവരിൽ 7,000 ത്തോളം പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും തുടരുന്ന ശത്രുത തങ്ങളെ അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കുകയാണെന്നും അവരുടെ കുടുംബാംഗങ്ങൾ കടുത്ത ആശങ്കയിലാണെന്നും പറഞ്ഞു.

“ഇസ്രായേലിലെ നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ വിധത്തിലും ഇടപെടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” ഒക്ടോബർ 9 ലെ കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വാരാന്ത്യത്തിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,600 ഓളം പേർ കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കെയർ ഗൈവറായി ജോലി ചെയ്യുന്ന കേരളാ സ്വദേശിനിയും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.