നവകേരള ബസ്; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍

single-img
5 May 2024

നവകേരള ബസിന്റെ കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബുക്കിംഗ് ഹിറ്റായതോടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍.ആദ്യത്തെ യാത്രയില്‍ വാതില്‍ തകര്‍ന്നു;കെട്ടിവെച്ച് യാത്ര തുടര്‍ന്നു എന്ന രീതിയിലാണ് ബസിനെ പിന്തുടരുന്ന മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

പക്ഷെ ശരിക്കും സംഭവിച്ചത് എന്താണെന്ന അന്വേഷണം പോലും നടത്താതെയായിരുന്നു ഈ വാര്‍ത്തകള്‍. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ബസിലെ സജ്ജീകരണങ്ങള്‍.അതിനുവേണ്ടി അടിയന്തിര ഘട്ടങ്ങളില്‍ വാതില്‍ പ്രവര്‍ത്തിപ്പിക്കേണ്ട സ്വിച്ചില്‍ ഒരു യാത്രക്കാരന്‍ അബദ്ധത്തില്‍ അമര്‍ത്തിയതോടെ മാന്വല്‍ മോഡിലേക്ക് വാതില്‍ മാറി.

അത് തിരികെ റിസെറ്റ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് പരിചയക്കുറവുള്ളതിനാല്‍ സാധിച്ചില്ല.ബത്തേരിയില്‍ എത്തിയയുടന്‍ ഡോറിന്റെ ഇംപള്‍സ് വാല്‍വ് റീസെറ്റ് ചെയ്തതോടെ ഈ പ്രശ്‌നം പരിഹരിച്ചു,ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടരുകയും ചെയ്യുകയായിരുന്നു.