മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നതായി മൈഥിലി

single-img
9 September 2022

കഴിഞ്ഞ ഏപ്രില്‍ 28നാണ് മലയാളത്തിലെ പ്രിയനടി മൈഥിലി വിവാഹിതയായത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് ഭര്‍ത്താവ്. ഇപ്പോൾ ഇതാ, താന്‍ ഒരു അമ്മയാകാന്‍ പോകുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് മൈഥിലി. തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ”ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്ന് മൈഥിലി ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

ഇതോടൊപ്പം ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ ശരിയായ പേര്. പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

മികച്ച ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മൈഥിലി. ലോഹം എന്ന മോഹൻലാൽ സിനിമയ്ക്ക് വേണ്ടിയായിരുന്നു താരം ഗായികയായത്. ഏതാനും കാലമായി സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന മൈഥിലി ബിസിനസും മറ്റും നോക്കി നടത്തി തിരക്കിലാണ് ഇപ്പോൾ.