മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം ലഭിച്ചു

single-img
12 December 2023

പാർലമെന്റിൽ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്.

അതേസമയം തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസതി ഒഴിയാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. മഹുവയുടെ പ്രവര്‍ത്തി അതീവ ഗുരുതരവും അസാന്മാര്‍ഗികവും നീചവും ക്രിമിനല്‍ കുറ്റവുമാണ് ചെയ്തതെന്ന് കാട്ടിയാണ് എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. പക്ഷെ തനിക്കെതിരായ ആരോപണങ്ങളെല്ലാം മഹുവ മൊയ്ത്ര തള്ളികളയുകയാണ് ചെയ്തത്.