മധുകൊലക്കേസില്‍ കോടതിയില്‍ നിന്നുണ്ടായത് നീതി പൂര്‍വ്വമായ വിധിയെന്ന് അഭിഭാഷകന്‍ സിദ്ദിഖ്

single-img
4 April 2023

അട്ടപ്പാടി മധുകൊലക്കേസില്‍ കോടതിയില്‍ നിന്നുണ്ടായത് നീതി പൂര്‍വ്വമായ വിധിയെന്ന് അഭിഭാഷകന്‍ സിദ്ദിഖ്.

മനപ്പൂര്‍വ്വം മധുവിനെ കൊല്ലണമെന്ന് പ്രതികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകന്‍ സിദ്ദിഖ് പറഞ്ഞു.

വെറുതെ വിട്ട രണ്ടുപേരുടേയും കേസിലെ കുറ്റം വളരെ ചെറുതാണ്. 304(2) ല്‍ പരമാവധി പത്തുവര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. ഓരോരുത്തരും ചെയ്ത കുറ്റങ്ങള്‍ വെവ്വേറെയാണ് കോടതിയില്‍ വിചാരണ നടന്നത്. വ്യത്യസ്ഥമായ ശിക്ഷയാണ് ഓരോ പ്രതികള്‍ക്കും ലഭിക്കുക. കോടതിയുടെ മുന്നില്‍ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം മനപൂര്‍വ്വമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.