വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്‌ഷ്യം: രാഹുൽ ഗാന്ധി

single-img
3 March 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നതെന്നും രാജ്യത്തെ ദരിദ്രര്‍ക്കായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ പറഞ്ഞു.

വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ജനതാദളിന്റെ ‘ജന്‍ വിശ്വാസ്’ റാലിയില്‍ സംസാരിക്കവെ രാഹുൽ പറഞ്ഞു .

നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട കമ്പനികളുടെ പട്ടിക പരിശോധിച്ചാല്‍ ആദിവാസി സമൂഹത്തില്‍ നിന്ന് ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല. സ്വകാര്യ സ്‌കൂളുകളുടെയും കോളജുകളുടെയും പട്ടിക എടുത്താലും സ്ഥിതി ഇതുതന്നെ. രാജ്യത്ത് വേണ്ടി വീരമൃത്യു വരിച്ച ഭടന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മോദി സര്‍ക്കാര്‍ എല്ലാ മേഖലകളെയും തകര്‍ത്തു. ബിജെപിയെയും ആര്‍എസ്എസിനെയും ഭയമില്ലെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.