മത്സരിക്കാന്‍ യോഗ്യതയുള്ളയാളാണ് പിസി ജോര്‍ജ്; അനില്‍ ആന്റണിയെ പരിചയപ്പെടുത്തേണ്ട ചുമതല ജോർജ്ജിനുണ്ട്: എംടി രമേശ്

single-img
3 March 2024

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പിസി ജോർജ്ജ് നടത്തിയ പരാമര്‍ശം പുഴുക്കുത്തല്ല.

മത്സരിക്കാന്‍ യോഗ്യതയുള്ളയാളാണ് ജോര്‍ജ്. അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ല. അനില്‍ ആന്റണിയെ പരിചയപ്പെടുത്തേണ്ട ചുമതല ജോര്‍ജിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ ഇപ്പോൾ പി.സി ജോര്‍ജ് ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാം അറിയാം. അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ എന്‍ഡിഎയ്ക്ക് വേവലാതി ഇല്ല. ഈ മാസം പത്തോടെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.