ഡൽഹിയിൽ റോഡ് ഡിവൈഡറില്‍ ഉറങ്ങിക്കിടന്ന നാല് പേര്‍ ട്രക്കിടിച്ച് മരിച്ചു

21 September 2022

ഡല്‍ഹിയിലെ സീമാപുരിയില്‍ റോഡ് ഡിവൈഡറില്‍ ഉറങ്ങിക്കിടന്ന നാല് പേര്‍ ട്രക്കിടിച്ച് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ ആണ് സംഭവം. സീമാപുരിയിലെ ഡിടിസി ഡിപ്പോ റെഡ്‌ലൈറ്റ് മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു.
രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാല് പേരെ ഉടന്‍ തന്നെ ജിടിബി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മരിച്ചവരെ തിരിച്ചറിഞ്ഞു. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി. ഇത് കണ്ടെത്താന്‍ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.