കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി


പട്ന: ബീഹാറിലെ നവാഡ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കുടുംബം കടുത്ത കടബാധ്യതയിലായിരുന്നു എന്നും അതാണ് ഇത്തരമൊരു കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് കരുതുന്നതായും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേദാര്‍ ലാല്‍ ഗുപ്ത (55), ഗുഡിയ കുമാര്‍ (45), സാക്ഷി കുമാര്‍ (18), പ്രിന്‍സ് കുമാര്‍ (17), ശബ്നം കുമാരി (19) എന്നിവരാണ് മരിച്ചത്. കേദാര്‍ ലാല്‍ ഗുപ്തയുടെ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്.
വിഷം കലര്‍ന്ന വസ്തു കഴിച്ചതായി സംശയിക്കുന്നതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂ എന്നും എസ്പി പറഞ്ഞു. ബുധനാഴ്ചയാണ് കേദാര്‍ ലാല്‍ ഗുപ്തയെയും കുടുംബത്തെയും വിഷം കഴിച്ച നിലയില്‍ ഒരു ദേവാലയത്തിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. എല്ലാവരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയ്ക്കിടെയാണ് അഞ്ച് പേരും അഞ്ച് പേരും മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുടുംബത്തിന് കടുത്ത കടബാധ്യതയുണ്ടെന്നും അതാവാം സംഭവത്തിന് പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു.