സഹസംവിധായൻ ദീപു ബാലകൃഷ്ണന്‍മരിച്ച നിലയില്‍

single-img
10 October 2022

തൃശൂര്‍ : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തെക്കേ കുളത്തില്‍ സിനിമ പ്രവര്‍ത്തകനായ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഇരിങ്ങാലക്കുട സ്വദേശി ദീപു ബാലകൃഷ്ണന്‍ ( 41 ) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. ദീപു ബാലകൃഷ്ണന്‍ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച്‌ വരുകയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ദീപു. ഏറെ നേരത്തിന് ശേഷവും തിരിച്ച്‌ എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ; നിമ്മി. മക്കള്‍; പത്മസൂര്യ, പ്രാര്‍ത്ഥന.