അർജന്റീനൻ ഫുട്ബോൾ താരം എഞ്ചൽ ഡി മരിയ വിരമിക്കുന്നു

single-img
9 September 2023

അർജന്റീനസ്റ്റാർ വിങ്ങർ എഞ്ചൽ ഡി മരിയ വിരമിക്കുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് അന്താരാഷ്ട്ര ചാനലായ ‘ഇഎസ്പിഎൻ അർജന്റീന’. ഇനി നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെയെ താരം അർജന്റീനൻ ജഴ്സിയിൽ തുടരുവെന്നാണ് റിപ്പോർട്ടുകൾ. പതിനഞ്ച് വർഷമായി അർജൻ്റീനൻ നിരയിലെ നിർണായക സാന്നിധ്യമാണ് ഡി മരിയ.

2008 ൽ പരാ​ഗയ്ക്കെതിരെ നടന്ന ലോകകപ്പ് യോ​ഗ്യതാ മത്സരത്തിലാണ് ഡി മരിയ അരങ്ങേറിയത്. കരിയറിൽ ഇതുവരെ 133 മത്സരങ്ങളിൽ നിന്ന് 29 ​ഗോളുകൾ നേടിയ അദ്ദേഹം, 27 ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

അർജന്റീനയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ആരാധകർ ഡി മരിയയെ വിലയിരുത്താറുണ്ട്. 2021 ൽ നടന്ന കോപ്പ അമേരിക്ക, 2022 ലെ ‘ഫൈനലസിമ’ പിന്നാലെ നടന്ന ഖത്തർ ലോകകപ്പ് എന്നിവയിൽ ഡി മരിയ ​ഗോൾ നേടിയിട്ടുണ്ട്. ഇപ്പോൾ പ്രശസ്ത പോർച്ചു​ഗൽ ക്ലബായ ബെൻഫിക്കയിൽ ആണ് ഡി മരിയ കളിക്കുന്നത്. മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി ക്ലബുകൾക്ക് വേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.