ബ്രിട്ടനിൽ ജൂലൈ നാലിന് തെരഞ്ഞെടുപ്പ്; പ്രഖ്യാപനവുമായി ഋഷി സുനക്

single-img
22 May 2024

ബ്രിട്ടനിൽ പ്രധാനമന്ത്രി റിഷി സുനക് അപ്രതീക്ഷിത നീക്കവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. ഇതുവരെ നടന്ന അഭിപ്രായ സർവേകളിൽ സുനക്കിന്റെ പാർട്ടി പിന്നിട്ടു നിൽകുമ്പോഴാണ് ഈ നിർണ്ണായക പ്രഖ്യാപനം.

സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. ഇനിയും 8 മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.