കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്;മാറ്റിവയ്ക്കല്‍ മാത്രമാണ് ഏകപോംവഴി; കരള്‍ ദാതാവിനെ കണ്ടെത്താന്‍ സഹായിക്കണം;നടന്‍ വിജയന്‍ കാരന്തൂര്‍
നടന്‍ വിജയന്‍ കാരന്തൂര്‍ കരള്‍ രോഗത്തിന് ചികിത്സയില്‍. കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്.
ഫേസ്ബുക്ക് കുറിപ്പിലൂടെ വിജയന്‍ തന്നെയാണ് അസുഖ വിവരം പുറത്തുവിട്ടത്. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ് ഏകപോംവഴിയെന്നും അദ്ദേഹം പറയുന്നു.
തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും, കരള്‍ ദാതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. ‘O’ പോസിറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ട കരളാണ് ആവശ്യം. കരള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ 7994992071 ഈ നമ്ബറില്‍ ബന്ധപ്പെടണമെന്നും വിജയന്‍ കാരന്തൂര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന്‍ മാത്രമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ………..