ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജമ്മു കശ്മീർ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്

single-img
27 August 2022

ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജമ്മു കശ്മീർ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിൻ ഭട്ട്. ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ എം എൽ എ കൂടെയായ അമിൻ ഭട്ട്.

ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകും. “ഞങ്ങൾ മുന്നോട്ടുള്ള വഴി ചർച്ച ചെയ്യും, ഞങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ബി ടീമല്ല- ഭട്ട് പറഞ്ഞു.

ഗുലാം നബി ആസാദ് വെള്ളിയാഴ്ച കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. രാജിക്കത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്‌ത കത്തിൽ, മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതും അനുഭവപരിചയമില്ലാത്ത ഒരു കൂട്ടം കൂട്ടത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനവുമാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ആസാദ് ചൂണ്ടിക്കാട്ടുന്നത്.

കോൺഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയെ കുറ്റപ്പെടുത്തിയ ഗുലാം നബി ആസാദ് ജമ്മു കശ്മീരിൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് രാജിക്ക് ശേഷം അദ്ദേഹം പറഞ്ഞു.