കെ.​എം.ബ​ഷീ​റി​ന്‍റെ കൊലപാതകം: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

single-img
26 August 2022

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.


അപകട ദിവസം കെ എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണെന്നും, പ്രോസിക്യൂഷനും പൊലീസും ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുകയാണ് എന്നും ഹർജിയിൽ ആരോപിക്കുന്നു.

കൊല്ലപ്പെട്ട ദിവസം ബഷീർ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് മടങ്ങുന്ന വഴി ഒരു കോഫി ഷോപ്പിനു സമീപത്തു വച്ച് സംശയകരമായ സാഹചര്യത്തിൽ ശ്രീറാമിനെയും വഫയെയും കണ്ടെന്നും ഇതു മൊബൈലിൽ പകർത്തിയെന്നും ഹർജിയിൽ പറയുന്നു.ഇതു കൈവശപ്പെടുത്താൻ ശ്രീറാം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വൈരാഗ്യത്തിൽ മനപ്പൂർവം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയതിൽ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഹർജിയിൽ പറയുന്നു.

2019 ആഗസറ്റ് 3 നാണ് കെ എം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെടുന്നത്. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.