വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്; അവനിപ്പോള്‍ എവിടെയാണോ എന്തോ; പരിഹാസവുമായി പിവി അൻവർ
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതില്‍ പരിഹാസവുമായി എംഎല്‍എ പി വി അന്‍വര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ‘ കഴിഞ്ഞ സഭയില്‍ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ തനിക്കുണ്ടായിരുന്നെന്നും അവനിപ്പോള്‍ എവിടെയാണോ എന്തോ’ എന്നുമാണ് അന്‍വര്‍ എഴുതിയത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
‘കഴിഞ്ഞ സഭയില്‍ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്.. അവനിപ്പോള്‍ എവിടെയാണോ എന്തോ! വിക്കറ്റ് എണ്ണി..എണ്ണി നടുവൊടിയുന്നുണ്ട് പാവത്തിന്റെ.’
അതേസമയം, ഗുലാം നബി ആസാദിന് പിന്നാലെ ജമ്മുകാശ്മീരിലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി ഉണ്ടായിരുന്നു. സംസ്ഥാനത്തെ മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെക്കുകയും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.