ലൈംഗിക ദുരുപയോഗം തടയാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണം;ഹൈക്കോടതി

single-img
26 August 2022

കൊച്ചി: ലൈംഗിക ദുരുപയോഗം തടയാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.

ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് സുപ്രധാന ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇക്കും ഹൈക്കോടതി ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കി.

രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി തയ്യാറാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ പ്രായം അനുസരിച്ചായിരിക്കണം പാഠ്യപദ്ധതി. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.

ഇക്കാര്യത്തില്‍ അമേരിക്കയിലെ എറിന്‍സ് ലോയെ മാതൃകയാക്കാം. ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്ബോള്‍ ഇത് മാര്‍ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.