പുരുഷന്മാരെ എനിക്ക് തീരെ വിശ്വാസമില്ല; സോളോഗമിയിലൂടെ സ്വയം വിവാഹം ചെയത്‌ നടി കനിഷ്‌ക

single-img
26 August 2022

പ്രശസ്ത നോർത്തിന്ത്യൻ നടി കനിഷ്‌ക സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. പ്രേക്ഷക പ്രീതി നേടിയ സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021 ൽ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. നാലുമാസം മുൻപ് അമേരിക്കയിലേക്ക് താമസം മാറിയ കനിഷ്‌ക സ്വയം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

മുൻപ്, വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് രാജ്യമാകെ വലിയ വാർത്തയായിരുന്നു. ഇവിടെ പക്ഷെ ക്ഷമയല്ല തന്നെ സ്വയം വിവാഹം കഴിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കനിഷ്‌ക പറയുന്നു.

‘പുരുഷന്മാരെ എനിക്ക് തീരെ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ അധികമാകില്ല, എനിക്ക് അവരെ തീരെ വിശ്വാസമില്ല. പ്രണയത്തിനായി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്‌സിക് ബന്ധത്തിൽ അകപ്പെടുന്നതിലും നല്ലത് ഞാൻ എന്നെ തന്നെ പ്രണയിക്കുന്നതാണ്.’- കനിഷ്‌ക പറയുന്നു.