ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം; ആമിര്‍ ഖാന്‍ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നു

single-img
26 August 2022

ലാല്‍ സിംഗ് ഛദ്ദയുടെ വമ്പൻ പരാജയത്തിന് പിന്നാലെ ആമിര്‍ ഖാന്‍ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നു എന്ന് റിപ്പോർട്ട്. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കായ ലാല്‍ സിംഗ് ഛദ്ദക്കു വലിയ പ്രതീക്ഷയാണ് ബോളിവുഡിന് ഉണ്ടായിരുന്നത്. പക്ഷേ ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഫലം ബോക്സ് ഓഫീസ് ദുരന്തം. ചിത്രത്തിന്‍റെ ആദ്യവാര ഇന്ത്യന്‍ കളക്ഷന്‍ 49 കോടി ആയിരുന്നു. ചിത്രം നേരിട്ട വന്‍ പരാജയം ആമിരിന്‍റെ സമീപഭാവിയില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ ലാല്‍ സിംഗ് ഛദ്ദയ്ക്കു ശേഷം ആമിര്‍ ഖാന്‍ അടുത്തതായി ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന പ്രോജക്റ്റ് മോഗുളിന്‍റെ നിർമ്മാണത്തിൽ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറി. മോഗുൾ ടി സിരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്‍റെ ബയോപിക് ചിത്രമായിരുന്നു. ടി സിരീസ് തന്നെയാണ് ഈ പ്രോജക്റ്റിനു പിന്നിലും ഉള്ളത്. എന്നാല്‍ ലാല്‍ സിംഗ് ഛദ്ദയുടെ ബോക്സ് ഓഫീസ് തകര്‍ച്ച മോഗുള്‍ ഉടന്‍ നിര്‍മ്മിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ടി സിരീസിനെ എത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.