സമവായമില്ല; കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് ഇനിയും നീണ്ടുപോകും

single-img
25 August 2022

കോൺഗ്രസ് പാർട്ടിയുടെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും. ആഗസ്റ്റ് മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ ആരെ തെരഞ്ഞെടുക്കും എന്ന കാര്യത്തിൽ സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.

ഗാന്ധി കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നീളാന്‍ കാരണം. മുതിർന്ന നേതാവായ അശോക് ഗലോട്ടിൻറെ പേര് ഉയർന്നെങ്കിലും എതിർത്ത് മത്സരിക്കും എന്നാണ് ജി 23 ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കും