ബിജെപി അട്ടിമറി ഗൂഢാലോചന; ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ ആം ആദ്മി പാർട്ടി

single-img
25 August 2022

അ​ടി​യ​ന്തര നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ൻ ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് 26-ന് ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​ക്കും. ആം ​ആ​ദ്മി സാ​മാ​ജി​ക​രെ വ​ല​യി​ട്ട് പി​ടി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന ആരോപണങ്ങൾക്കിടെയാണ് സ​ഭാ സ​മ്മേ​ള​നം ചേരുന്നത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ എഎപിക്ക് ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 62 എണ്ണവും ഉണ്ട്.

ഡൽഹിയിലെ മദ്യനിയമവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേൽ നടന്ന റെയ്ഡുകളെ തുടർന്ന്, മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ രീതിയിൽ ഡൽഹി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി മനീഷ് സിസോദിയയും പറഞ്ഞിരുന്നു.

കൂടാതെ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവർക്ക് ബിജെപിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും, മറ്റ് എംഎൽഎമാരെ കൂടെ കൊണ്ടുവന്നാൽ 25 കോടി രൂപയും ബിജെപി വാഗ്ദാനം ചെയ്തതായി ആം ആദ്മി പാർട്ടിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.

സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രു​ടെ യോ​ഗം മുഖ്യമന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സം​ഘ​ടി​പ്പി​ച്ചു. സ​ഭ​യി​ൽ പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കാ​ൻ നേ​താ​ക്ക​ൾ​ക്ക് ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.