വൈദ്യപരിശോധനയ്ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്; രാഹുലും പ്രിയങ്കയും അനുഗമിക്കും

single-img
24 August 2022

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുമെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവരെ അനുഗമിക്കുമെന്നും കോൺഗ്രസ് ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ ഇവരുടെ യാത്രയുടെ തീയതിയോ സന്ദർശന സ്ഥലങ്ങളോ വെളിപ്പെടുത്തിയിട്ടില്ല,

പക്ഷെ സെപ്റ്റംബർ 4 ന് രാജ്യത്ത് നടക്കുന്ന കോൺഗ്രസിന്റെ ‘മെഹാംഗൈ പർ ഹല്ല ബോൾ’ റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് പ്രസ്താവന പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുമെന്നും ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് രോഗിയായ അമ്മയെയും സന്ദർശിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാംരമേശാണ് പ്രസ്താവനയിൽ അറിയിച്ചത്.

അതേസമയം, സെപ്തംബർ 7ന് ആരംഭിക്കുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് പാർട്ടി തയ്യാറെടുക്കുന്ന സമയത്താണ് ഈ വിദേശ സന്ദർശനം.