4 മാസത്തെ കഠിനാധ്വാനം എന്ത് നല്‍കിയെന്ന് ഈ ചിത്രങ്ങള്‍ കാണിച്ച് തരും; ഗംഭീര മേക്കോവറുമായി നടി വരലക്ഷ്മി

single-img
24 August 2022

തമിഴ്‌നാട്ടിൽ നിന്നുള്ള പ്രശസ്ത തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത് കുമാർ സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ വൈറലായിരിക്കുകയാണ്. ശരീര ഭാരം തീരെ കുറച്ച് വളരെ സ്ലിമ്മായി മാറിയ വരലക്ഷ്മിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ഒരുതരത്തിൽ പറഞ്ഞാൽ ആരാധകര്‍.

മുൻപ് കണ്ടിട്ടുള്ളവർ സംബന്ധിച്ചു ഒറ്റനോട്ടത്തില്‍ വരലക്ഷ്മി തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള മേക്ക് ഓവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള ഒരു വലിയ മാറ്റത്തിന് പിന്നിലെ തന്റെ കഠിനാധ്വാനത്തെ കുറിച്ച് ഒരു കുറിപ്പും വരലക്ഷ്മി ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/Chj9NbNjmlw/?hl=en

‘പോരാട്ടവും ജീവിതത്തോടുള്ള വെല്ലുവിളികളും യഥാര്‍ത്ഥമാണ്. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ യാതൊന്നിനും കഴിയില്ല. നിങ്ങള്‍ ആരാണെന്ന്, അല്ലെങ്കില്‍ നിങ്ങള്‍ എന്തായിരിക്കണമെന്ന് ആര്‍ക്കും നിങ്ങളോട് പറയാന്‍ കഴിയില്ല.. സ്വയം വെല്ലുവിളിക്കുക.. സ്വയം മത്സരിക്കുക. ‘നിങ്ങള്‍ക്ക് നേടാനാകുന്നത് എന്തെന്ന് കണ്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.. 4 മാസത്തെ കഠിനാധ്വാനം എന്ത് നല്‍കിയെന്ന് ഈ ചിത്രങ്ങള്‍ കാണിച്ച് തരും.. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതെന്തും ചെയ്യുക.. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കാര്യങ്ങള്‍ ചെയ്യരുത്. നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നോ, കഴിയില്ലെന്നോ പറയാന്‍ ആരെയും അനുവദിക്കരുത്! ആത്മവിശ്വാസം മാത്രമാണ് നിങ്ങളുടെ ആയുധം..’ വരലക്ഷ്മി എഴുതി.

തമിഴ് സൂപ്പർ താരമായ ആര്‍. ശരത്കുമാറിന്റെയും ഛായയുടെയും മകളാണ് വരലക്ഷ്മി. 2012ല്‍ പ്രദർശനത്തിനെത്തിയ പോടാ പോടീ എന്ന തമിഴ് ചലച്ചിത്രത്തിലാണ് വരലക്ഷ്മി ആദ്യമായി അഭിനയിച്ചത്. പിന്നാലെ 2016ല്‍, കസബ എന്ന മലയാള ചലച്ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം മലയാള സിനിമയിലും അരങ്ങേറിയിരുന്നു.

https://www.instagram.com/p/ChMBj7YjoYw/?hl=en