പ്രവാചക നിന്ദാ പരാമർശത്തിൽ നൂപുർ ശർമ്മ മാപ്പ് പറയേണ്ടതില്ല; പിന്തുണയുമായി രാജ് താക്കറെ

single-img
23 August 2022

പ്രവാചക നിന്ദാ പരാമർശം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ബിജെപി മുൻ ദേശീയ വക്താവ് നുപുർ ശർമ്മയെ പിന്തുണച്ച് എംഎൻഎസ് നേതാവ് രാജ് താക്കറെ. വിഷയത്തിൽ എല്ലാവരും നുപുർ ശർമ്മയോടെ മാപ്പ് പറയാൻ ആവശ്യപ്പെന്നെങ്കിലും താൻ പിന്തുണയ്ക്കുകയാണെന്ന് രാജ് താക്കറെ പറഞ്ഞു.

എല്ലാവരും പ്രവാചക നിന്ദയുടെ പേരിൽ നുപുർ ശർമ്മയോടെ മാപ്പ് പറയാൻ ആവശ്യപ്പെടുന്നു. പക്ഷെ ഞാൻ അവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അവർ പറഞ്ഞ കാര്യം നേരത്തേ സാക്കിർ നായിക്ക് പറഞ്ഞതാണ്. ആ സമയം ആരും നായിക്കിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നില്ല. – രാജ് താക്കറെ ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.

മെയ് 28നായിരുന്നു ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നൂപുർ പറഞ്ഞത് . മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നൂപുർ ആരോപിച്ചിരുന്നു. ഇത് രാജ്യത്തുടനീളം വലിയ വിവാദവും പ്രതിഷേധവുമാണ് ഉണ്ടാക്കിയത്.