വി​ഴി​ഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ല: മു​ഖ്യ​മ​ന്ത്രി

single-img
23 August 2022

വി​ഴി​ഞ്ഞം സ​മ​ര​ത്തി​നെ​തി​രെ രൂക്ഷ വിമർശനവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മ​രം മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് മ​ന​സി​ലാ​വു​ന്ന​തെ​ന്നും, സ​മ​ര​ക്കാ​രെ​ല്ലാം വി​ഴി​ഞ്ഞം പ്ര​ദേ​ശ​ത്തു​ള്ള​വ​ര​ല്ല എന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. അടിസ്ഥാനരഹിതമായ ഭീതിയുള്ളവാക്കുന്ന ആരോപണങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന സമീപനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്രമല്ല തീ​ര​ശോ​ഷ​ണ​ത്തി​നു കാ​ര​ണം വി​ഴി​ഞ്ഞം തു​റ​മു​ഖ​മാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തു​റ​മു​ഖ​നി​ര്‍​​മാ​ണം ആ​രം​ഭി​ച്ച ശേ​ഷം പ്ര​ദേ​ശ​ത്തിന്‍റെ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ല്‍ യാ​തൊ​രു തീ​ര​ശോ​ഷ​ണ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. ​ഇ​ന്ത്യ​ന്‍​മ​ഹാ​സ​മു​ദ്ര​ത്തി​ല്‍ ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍, ന്യൂ​ന​മ​ര്‍​ദം എ​ന്നി​വ​യാ​ണ് തീ​ര​ശോ​ഷ​ണ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തു​റ​മു​ഖ​നി​ര്‍​മാ​ണം ഒ​രു ത​ര​ത്തി​ലു​ള്ള തീ​ര​ശോ​ഷ​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ രൂ​പീ​ക​രി​ച്ച ര​ണ്ട് വി​ദ​ഗ്ധ സ​മി​തി​ക​ള്‍ ഓ​രോ ആ​റു മാ​സം കൂ​ടു​മ്പോ​ഴും ഇ​ക്കാ​ര്യം വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും. ഏത് സമയവും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം സര്‍ക്കാരുണ്ടാകുമെന്നും പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.