ഇയാള് നമ്മളെ കൊയപ്പത്തിലാക്കും; നിയമസഭയില്‍ ജലീൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോഴുള്ള കെ കെ ശൈലജയുടെ ആത്മഗതം പുറത്ത്

single-img
23 August 2022

”ഇയാള് നമ്മളെ കൊയപ്പത്തിലാക്കും എന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജയുടെ ആത്മഗതം. ഇന്ന് നിയമസഭയില്‍ കെടി ജലീൽ പ്രസംഗിക്കാനെഴുന്നേപ്പോഴായിരുന്നു സംഭവം.

നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതം പുറത്ത് വന്നത് . ടേബിളിലെ മൈക്ക് ഓഫാക്കാന്‍ വൈകിയതാണ് ആത്മഗതം പരസ്യമാകാന്‍ കാരണം എന്നാണ് വിവരം.