സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

single-img
23 August 2022

കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി.

ഇന്നലെ മൂന്ന് തവണയായി സ്വര്‍ണവില 560 രൂപയാണ് ഇടിഞ്ഞത്.

ഗ്രാമിന് ഇന്ന് പത്തുരൂപയാണ് കുറഞ്ഞത്. 4700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില.

13ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520ലേക്ക് സ്വര്‍ണവില കുതിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 920 രൂപയാണ് കുറഞ്ഞത്.