ബിജെപി നേതാവും ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ കൺവീനറുമായ സീമ പത്രയുടെ വീട്ടിൽ ബന്ദിയാക്കപ്പെട്ട ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി

single-img
23 August 2022

ബിജെപി മഹിളാ മോർച്ചയുടെ ദേശീയ പ്രവർത്തക സമിതി അംഗവും ബേട്ടി ബച്ചാവോ-ബേട്ടി പഠാവോയുടെ ജാർഖണ്ഡ് കൺവീനറുമായ സീമ പത്രയുടെ വീട്ടിൽ ബന്ദിയാക്കപ്പെട്ട ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.

കഴിഞ്ഞ എട്ട് വർഷമായി സീമ പത്രയുടെ വീട്ടിൽ ബന്ദിയാക്കിയിരുന്ന ഭിന്നശേഷിക്കാരിയായ സുനിതയെ ആണ് പോലീസ് മോചിപ്പിച്ചത്. സീമയുടെ ഭർത്താവ് മഹേശ്വരി പത്ര വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. റാഞ്ചിയിലെ അശോക് നഗർ പ്രദേശത്താണ് ഇവരുടെ താമസം.

സീമ പത്രയുടെ വീട്ടിൽ കഴിഞ്ഞ എട്ട് വർഷമായി വീട്ടുജോലിക്കായി താമസിപ്പിച്ചിരുന്ന ഈ പെൺകുട്ടിയെ ഏറെ നാളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാറില്ലായിരുന്നു എന്നാണു റിപ്പോർട്ട്. റാഞ്ചി ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ കുമാർ സിൻഹയ്ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോൾ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ച് പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

പെൺകുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാൻ ശ്രമിക്കുന്ന ബേട്ടി ബച്ചാവോ-ബേട്ടി പഠാവോയുടെ ജാർഖണ്ഡ് കൺവീനറാണ് സീമ പത്ര. നിവരുടെ സോഷ്യൽ മീഡിയയിൽ നിരവധി ഉന്നത ബിജെപി നേതാക്കളുമായി നിൽക്കുന്ന ചിത്രങ്ങളും ഉണ്ട്.