ആസാദ് കശ്മീർ പരാമർശം: ആർഎസ്എസ് നേതാവിന്റെ പരാതിയിൽ കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

single-img
23 August 2022

സോഷ്യൽ മീഡിയയിലൂടെ നടത്തിയ ആസാദ് കശ്മീർ പരാമർശത്തിന്റെ പേരിൽ മുൻ മന്ത്രി കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്താൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതിയുടെ ഉത്തരവ്. ആർഎസ്എസ് നേതാവായ അരുൺ മോഹൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

ജലീലിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അരുൺ പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ ഈ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

കാശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ സ്വാകരിച്ചിരിക്കുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്. വിവാദമായ പിന്നാലെ പോസ്റ്റ് പിൻവലിച്ച് ജലീൽ എത്തിയിരുന്നു. കശ്മീരിലേക്ക് നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്നതാണ് ജലീലിന്റെ പോസ്റ്റ്.

പാകിസ്ഥാൻ അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്. ‘ആസാദ് കശ്മീർ’ എന്ന പ്രയോഗം പാക്കിസ്ഥാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. ഈ പ്രയോഗം പാക്കിസ്ഥാന്റെ നിലപാടിനോട് യോജിച്ച് പോകുന്നതെന്നാണ് ഉയരുന്ന വിമർശനം.