ബിൽക്കിസ് ബാനോ കേസ്: പ്രതികളുടെ മോചനത്തിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കും

single-img
23 August 2022

ബിൽക്കിസ് ബാനോ കേസിലെ 11 പ്രതികൾക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഇന്ന് സമ്മതിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എതുടങ്ങിയവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ശിക്ഷാ ഇളവ് അനുവദിച്ചതിനെതിരെ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, അഭിഭാഷക അപർണ ഭട്ട് എന്നിവരുടെ നിവേദനങ്ങൾ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

2008 ജനുവരി 21-ന് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി, ബിൽക്കിസ് ബാനോയുടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും ശരിവച്ചു

ജസ്വന്ത്ഭായ് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരെയാണ് ഗുജറാത്ത് സർക്കാർ രൂപീകരിച്ച ജയിൽ ഉപദേശക സമിതിയുടെ ശുപാർശയെ തുടർന്ന് ഓഗസ്റ്റ് 15 ന് ഗോധ്ര സബ് ജയിലിൽ നിന്ന് മോചിപ്പിച്ചത്.