എം എൽ എമാർക്ക് 5 കോടി വാഗ്ദാനം ചെയ്തിട്ടും ഡൽഹിയിൽ ഓപ്പറേഷൻ ലോട്ടസ് പരാജയപ്പെട്ടു: ആം ആദ്മി പാർട്ടി

single-img
23 August 2022

ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് പരാജയപ്പെട്ടെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ എം എൽ എമാർക്ക് 5 കോടിവരെ വാഗ്ദ്ധം ചെയ്തു എങ്കിലും ആരും ബിജെപിയിൽ പോയില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജനങ്ങൾ ബിജെപിയെ തോൽപിക്കുന്നിടത്തെല്ലാം മറ്റ് പാർട്ടികളുടെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങി ബിജെപി സർക്കാർ രൂപീകരിക്കുന്നു. മധ്യപ്രദേശ്, ഗോവ, കർണാടക എന്നിവയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയിൽ ശിവസേനയുടെ എംഎൽഎമാരെ തകർത്ത് ബിജെപി സർക്കാർ രൂപീകരിച്ചത്. ബിജെപി ആസ്ഥാനത്ത് നിന്നാണ് ഓപ്പറേഷൻ ലോട്ടസ് നടക്കുന്നത്. ആം ആദ്മി പാർട്ടി എം എൽ എമാരെയും അവർ സമീപിച്ചു. 5 കോടി വരെ നൽകാമെന്ന് പറഞ്ഞു. പക്ഷെ അവർ പരാജയപ്പെട്ടു- സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിങ്കളാഴ്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തനിക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി അവകാശപ്പെട്ടിരുന്നുവെന്ന്. ഇത് സംബന്ധിച്ച ഫോൺ റിക്കോഡ്‌ തന്റെ കയ്യിൽ ഉണ്ട് എന്നും ആവശ്യം വരുമ്പോൾ പുറത്തു വിടും എന്നും അദ്ദേഹം അപറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജ് വാർത്ത സമ്മേളനം നടത്തുന്നത്.