എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി അദാനി വാങ്ങി

single-img
23 August 2022

മുന്‍നിര മാധ്യമമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങി. മാധ്യമ മേഖലയില്‍ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡാണ് ഓഹരികള്‍ വാങ്ങിയത്. ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്ന് കമ്പനി അറിയിച്ചു.

അദാനിയു​​ടെ നീക്കം പുറത്തുവന്നതിന് പിന്നാലെ എൻ.ഡി.ടി.വിയുടെ ഓഹരി വില ബോംബെ സ്റ്റോക്ക് എക്സേഞ്ചിൽ 366.20 രൂപയായി. പുതുകാലത്തെ വിവിധ മാധ്യമരംഗങ്ങളിൽ പാത തെളിയിക്കാനുള്ള യാത്രയിലെ നാഴികക്കല്ലാണ് എൻ.ഡി.ടി.വിയിലെ പങ്കാളിത്തമെന്ന് എ.എം.ജി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡ് സി.ഇ.ഒ സഞ്ജയ് പുഗാലിയ പറഞ്ഞു.

കഴിഞ്ഞസാമ്പത്തിക വര്‍ഷം 85 കോടി രു പയാണ് എന്‍.ഡി. ടി.വിയടെ ലാഭം. സ്ഥാപകനായ പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും 32.26 ശതമാനം ഓഹരിസ്ഥാപനത്തിലുണ്ട്. എന്‍.ഡി.ടി.വി 24×7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനു ള്ളത്.