മാധ്യമ മേഖലയില്‍ ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്

single-img
23 August 2022

മാധ്യമ മേഖലയില്‍ ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കുക.

കൂടാതെ, 26 ശതമാനം ഓഹരികള്‍ വരെ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫര്‍ അനുമതിയും അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഈ അനുമതി ലഭിക്കുന്നത്.

അദാനി എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) കീഴിലുള്ള വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഓഹരികള്‍ സ്വന്തമാക്കുക. ‘എന്‍ഡിടിവി ഏറ്റെടുക്കുന്നതോടെ മാധ്യമ രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, വാര്‍ത്താ വിതരണത്തില്‍ എന്‍ഡിടിവിയുടെ നേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ ഏറ്റെടുക്കലിലൂടെ സാധിക്കും’, എഎംഎന്‍എല്‍ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.