ഇന്ത്യയിൽ റോഡുകളിലെ കുഴികളിൽ വീണ് ശരാശരി ഒരു വർഷം മരിക്കുന്നത് 2300 പേർ

single-img
23 August 2022

ഇന്ത്യൻ റോഡിലെ കുഴികളിൽ വീണ് 2016 മുതൽ 2020 വരെ ഓരോ വർഷവും രാജ്യത്തെ ശരാശരി 2300 പേർ മരിച്ചതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2018-20ൽ മാത്രം കുഴികൾ മൂലമുണ്ടായ റോഡപകടങ്ങളിൽ 5,000-ത്തിലധികം പേർ മരിച്ചതായും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

മരണങ്ങൾക്ക് പുറമെ ഇക്കാലയ അളവിൽ വാഹനങ്ങൾ കുഴികളിൽ വീണ് പ്രതിവർഷം 5800 ലേറെ അപകടങ്ങൾ ഉണ്ടായത് ആയും റിപ്പോർട്ടിൽ പറയുന്നു

കോവിഡ് നിയന്ത്രണം ഉണ്ടായിരുന്നു 2020ൽ 1471 പേരാണ് മരിച്ചതെങ്കിൽ 2016 2017 2018 2019 വർഷങ്ങളിൽ യഥാക്രമം 2324 397 2015 200140 എന്നിങ്ങനെയാണ് റോഡിലെ കുഴികളിൽ വീണു മരിച്ചവരുടെ എണ്ണം.

കേരളത്തിൽ മൂന്നു വർഷത്തിനിടെ വാഹനങ്ങൾ കുഴിയിൽ വീണ് 15 പേരാണ് മരിച്ചത്. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരന്തരം സർക്കാറിന് വിമർശിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ പരിഹാര നടപടി ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

കുഴികളെ മനുഷ്യൻ നിർമ്മിത ദുരന്തം എന്നാണ് ഒടുവിൽ ഹൈക്കോടതി വിശേഷിപ്പിച്ചത്. കുഴികളിൽ വീണുണ്ടാകുന്ന ഓരോ അപകടത്തിനും കളക്ടർ വിശദീകരണം നൽകണം എന്നും ഹൈക്കോടതി പറഞ്ഞു.