വിസിയെ ക്രിമിനൽ എന്നുt യോജിക്കാനാകില്ല: വി ഡി സതീശന്‍

single-img
22 August 2022

ഗവർണക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോട് യോജിക്കാനാകില്ല എന്ന് വി ഡി സതീശൻ. മാത്രമല്ല സർക്കാർ – ഗവർണർ പോരിൽ കക്ഷി ചേരാനില്ല എന്നും അദ്ദേഹം പറഞ്ഞു.

വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്.ആ തെറ്റു തിരുത്തണം. ഗവർണർക്കും സർക്കാരിനുമിടയിൽ ഇടനിലക്കാരുണ്ട്. ചാന്‍സലര്‍ എന്ന നിലക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല ബില്ലിനെ എതിർക്കും- പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബിൽ മറ്റന്നാൾ അവതരിപ്പിക്കും എന്നാണു സർക്കാർ നൽകുന്ന സൂചന. നേരത്തെ 26ന് ബിൽ അവതരിപ്പിക്കായിരുന്നു നീക്കം.

ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓ‍ർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമാണത്തിനായി പ്രത്യേക നിയമസഭ സെഷൻ വിളിച്ചു ചേർത്തത്. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഓ‍ർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.