ഇന്ത്യയിൽ ബിജെപി നേതാവിനെതിരെ ആക്രമണം നടത്താൻ ഐഎസ് പദ്ധതി; ചാവേർ ബോംബറിനെ പിടികൂടിയതായി റഷ്യ

single-img
22 August 2022

ഇന്ത്യയുടെ ഭരണ നേതൃനിരയിലുള്ളവരിൽ ഒരാൾക്ക് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേർ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു.

“റഷ്യയിൽ നിരോധിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് അന്താരാഷ്ട്ര ഭീകരസംഘടനയിലെ അംഗത്തെ, മധ്യേഷ്യൻ മേഖലയിലെ ഒരു രാജ്യക്കാരൻ ( ഇന്ത്യ ) ഭരണ വൃത്തങ്ങളുടെ പ്രതിനിധികളിൽ ഒരാൾക്കെതിരെ സ്വയം പൊട്ടിത്തെറിച്ച് ഒരു ഭീകരപ്രവർത്തനം നടത്താൻ പദ്ധതിയിട്ടിരുന്ന ഒരാളെ റഷ്യയുടെ എഫ്എസ്ബി കണ്ടെത്തി തടഞ്ഞുവച്ചു. ” – അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കസ്റ്റഡിയിലെടുത്തയാളെ തുർക്കിയിലെ ചാവേർ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തതാണെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം, ഐഎസിനെയും അതിന്റെ എല്ലാ അനുകൂല സംഘടനകളെയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.